Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mani Shankar

പാർട്ടിയെ വെട്ടിലാക്കിയ മണിശങ്കർ അയ്യരെ തള്ളിപ്പറഞ്ഞു കോണ്‍ഗ്രസ്

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ര​​​ള​​​ത്തി​​​ലെ കോ​​​ണ്‍ഗ്ര​​​സി​​​നെ വെ​​​ട്ടി​​​ലാ​​​ക്കു​​​ന്ന പ്ര​​​സ്താ​​​വ​​​ന​​​ക​​​ൾ ന​​​ട​​​ത്തി​​​യ മു​​​തി​​​ർ​​​ന്ന നേ​​​താ​​​വും മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യു​​​മാ​​​യ മ​​​ണി​​​ശ​​​ങ്ക​​​ർ അ​​​യ്യ​റി​​​ൽ​​​നി​​​ന്ന് അ​​​ക​​​ലം പാ​​​ലി​​​ച്ചു ദേ​​​ശീ​​​യ നേ​​​തൃ​​​ത്വം.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് കേ​​​ര​​​ള പ്ലാ​​​നിം​​​ഗ് ബോ​​​ർ​​​ഡ് സം​​​ഘ​​​ടി​​​പ്പി​​​ച്ച പ​​​രി​​​പാ​​​ടി​​​യി​​​ൽ സി​​​പി​​​എ​​​മ്മി​​​നെ​​​യും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​യും പ്ര​​​കീ​​​ർ​​​ത്തി​​​ക്കു​​​ന്ന പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യ മു​​​തി​​​ർ​​​ന്ന കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വി​​​ന്‍റെ വാ​​​ക്കു​​​ക​​​ൾ പാ​​​ർ​​​ട്ടി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക ഭാ​​​ഷ്യ​​​മ​​​ല്ലെ​​​ന്ന് എ​​​ഐ​​​സി​​​സി നേ​​​തൃ​​​ത്വം വ്യ​​​ക്ത​​​മാ​​​ക്കി.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ന്ന ‘വി​​​ഷ​​​ൻ 2031: വി​​​ക​​​സ​​​ന​​​വും ജ​​​നാ​​​ധി​​​പ​​​ത്യ​​​വും’ എ​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ൽ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ വീ​​​ണ്ടും മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തു​​​മെ​​​ന്നു പ​​​റ​​​ഞ്ഞ മ​​​ണി​​​ശ​​​ങ്ക​​​ർ അ​​​യ്യ​​​ർ സി​​​പി​​​എ​​​മ്മി​​​ന്‍റെ ഭ​​​ര​​​ണ​​​നേ​​​ട്ട​​​ങ്ങ​​​ളെ പു​​​ക​​​ഴ്ത്തു​​​ന്ന പ്ര​​​സ്താ​​​വ​​​ന​​​ക​​​ളും ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

ഇ​​​തി​​​നു​​​പി​​​ന്നാ​​​ലെ എ​​​ഐ​​​സി​​​സി​​​യു​​​ടെ മാ​​​ധ്യ​​​മ​​​വി​​​ഭാ​​​ഗം ത​​​ല​​​വ​​​നും പ്ര​​​വ​​​ർ​​​ത്ത​​​ക​​​സ​​​മി​​​തി അം​​​ഗ​​​വു​​​മാ​​​യ പ​​​വ​​​ൻ ഖേ​​​ര മ​​​ണി​​​ശ​​​ങ്ക​​​ർ അ​​​യ്യ​​​ർ​​​ക്കു ക​​​ഴി​​​ഞ്ഞ കു​​​റ​​​ച്ച് വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി കോ​​​ണ്‍ഗ്ര​​​സു​​​മാ​​​യി ബ​​​ന്ധ​​​മി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വാ​​​ക്കു​​​ക​​​ളും എ​​​ഴു​​​ത്തു​​​ക​​​ളും സ്വ​​​ന്തം നി​​​ല​​​യി​​​ലാ​​​ണെ​​​ന്നും എ​​​ക്സി​​​ൽ കു​​​റി​​​പ്പെ​​​ഴു​​​തി​​​യി​​​രു​​​ന്നു.

ഈ ​​​സം​​​ഭ​​​വ​​​വി​​​കാ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ശേ​​​ഷം കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ വി​​​മ​​​ർ​​​ശ​​​ന​​​വും കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​​ന് പ്ര​​​ശം​​​സ​​​യു​​​മാ​​​യി മ​​​ണി​​​ശ​​​ങ്ക​​​ർ അ​​​യ്യ​​​ർ വീ​​​ണ്ടും രം​​​ഗ​​​ത്തു​​​വ​​​ന്നു.

ശ​​​ശി ത​​​രൂ​​​ർ, കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ, ജ​​​യ്റാം ര​​​മേ​​​ശ്, പ​​​വ​​​ൻ ഖേ​​​ര തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്കെ​​​തി​​​രേ രൂ​​​ക്ഷ​​​മാ​​​യ ഭാ​​​ഷ​​​യി​​​ലാ​​​ണ് മ​​​ണി​​​ശ​​​ങ്ക​​​ർ അ​​​യ്യ​​​ർ വി​​​മ​​​ർ​​​ശ​​​ന​​​മു​​​ന്ന​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. മ​​​ണി​​​ശ​​​ങ്ക​​​ർ അ​​​യ്യ​​​റു​​​ടെ പ്ര​​​സ്താ​​​വ​​​ന​​​ക​​​ളെ കേ​​​ര​​​ള​​​ത്തി​​​ലെ മു​​​തി​​​ർ​​​ന്ന കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളും ത​​​ള്ളി​​​യി​​​ട്ടു​​​ണ്ട്.

Latest News

Corehub Up